കാരക്കാസ്: വെനസ്വേലയിൽ 1999 മുതലുള്ള രാഷ്ട്രീയത്തടവുകാർക്കു പൊതുമാപ്പു നല്കുമെന്ന് ഇടക്കാല പ്രസിഡന്റ് ഡെൽസി റൊഡ്രിഗസ് അറിയിച്ചു.
കൊലപാതകം, മയക്കുമരുന്നു കടത്തൽ, മനുഷ്യാവകാശ ലംഘനം എന്നീ കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിക്കില്ല. മോചിതരാകുന്നവർ പ്രതികാര-വിദ്വേഷ പ്രവർത്തനങ്ങൾക്കു മുതിരരുതെന്ന് ഡെൽസി നിർദേശിച്ചു.
അമേരിക്കയുടെ സമ്മർദം മൂലമാണ് നടപടിയെന്ന് സമാധാന നൊബേൽ ജേതാവായ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോ പ്രതികരിച്ചു.
വെനസ്വേലയിൽ 711 രാഷ്ട്രീയത്തടവുകാർ ഉണ്ടെന്നാണ് ചില സംഘടനകൾ പറയുന്നത്. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സേന തട്ടിക്കൊണ്ടുപോയ ശേഷം ധാരാളം പേർ മോചിതരായിരുന്നു.